top of page
  • Writer's pictureARE

സുഭിക്ഷ കേരളം-പുതുതായി ഫാം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കായി ക്ഷീരവികസന വകുപ്പ് പത്ത് പശു യൂണിറ്റ്

Updated: Jul 11, 2021


സുഭിക്ഷ കേരളം പദ്ധതിയിൽ പുതുതായി ഫാം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കായി ക്ഷീരവികസന വകുപ്പ് പത്ത് പശു യൂണിറ്റിനു അപേക്ഷ ക്ഷണിച്ചു.

സുഭിക്ഷ കേരളം പദ്ധതിയിൽ പുതുതായി ഫാം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കായി ക്ഷീരവികസന വകുപ്പ് പത്ത് പശു യൂണിറ്റിനു അപേക്ഷ ക്ഷണിച്ചു. മികച്ച 10 സങ്കരയിനം കറവപ്പശുക്കളെ അന്യസംസ്ഥാനത്തുനിന്നും വാങ്ങുകയും, ആധുനിക രീതിയിലുള്ള കാലിത്തൊഴുത്ത് നിർമ്മിക്കുക, ബയോഗ്യാസ് പ്ലാന്റ്, ചാണക ശേഖരണ സംവിധാനം എന്നിവ ഏർപ്പെടുത്തുക, മിൽക്കിംഗ് മെഷീൻ ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നതും ഈ പദ്ധതിയുടെ ഭാഗമാണു. മൊത്തം പ്രതീക്ഷിക്കുന്ന ചിലവ് ₹1161000/- രൂപയും വകുപ്പ് വക ധനസഹായം ₹383000/-യും ആണു. ബാക്കി തുക ഗുണഭോക്ത്രു മൂലധനമായോ, ബാങ്ക് വായ്പ ആയോ ഗുണ ഭോക്താവ് കണ്ടെത്തണം. കൂടാതെ കുറഞ്ഞത് 50സെന്റിലെങ്കിലും തീറ്റപ്പുൽ കൃഷി ചെയ്യണം.

പദ്ധതിക്ക് വകുപ്പിൽനിന്നുള്ള അനുവാദം ലഭിച്ചതിനു ശേഷം പൂർണമായും പൂർത്തീകരിച്ചതിനു ശേഷമായിരിക്കും ധനസഹായം അനുവദിക്കുന്നതു. ക്ഷീരമേഖലയിൽ അടുത്ത മൂന്നു വർഷത്തേക്ക് തുടർന്നുകൊള്ളമെന്നുള്ള ഒരു കരാർ ഈ പദ്ധതി ലഭിക്കുന്ന ഗുണഭോക്താവ് വകുപ്പുമായി ഏർപ്പെടേണ്ടതാണു. ₹500/-രൂപായാണു രജിസ്ട്രേഷൻ ഫീസ്.

അപേക്ഷ ഫോം:https://drive.google.com/file/d/1BhmPEMCI7qyrMGmihgVlaz3fdAyROtBl/view?usp=sharing

അപേക്ഷയോടൊപ്പം ഫോട്ടോ പതിച്ച ഒരു തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, തന്നാണ്ട് കരം രശീതിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ കൂടി നൽകണം.

വിശദവിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഇത്തരം വാർത്തകൾക്കുമായി...

#വെബ്സൈറ്റ്@ www.areklm.com #മൊബൈൽ & #ബിസിനസ്_വാട്സാപ്പ്@ 00917907048573 #ഇ_മെയിൽ@ areklm0076@gmail.com

Post: Blog2_Post
bottom of page