• ARE

സൂക്ഷ്മ-ചെറുകിട-ഇടത്തര വ്യവസായസ്ഥാപനങ്ങൾക്ക് ലൈസൻസ് ഇല്ലാതെയും ആരംഭിക്കാം

Updated: Jul 11, 2021


കേരള സൂക്ഷ്മ-ചെറുകിട-ഇടത്തര വ്യവസായസ്ഥാപനങ്ങൾ സുഗമമാക്കാൻ ആക്ട് 2019 പ്രകാരം തുടങ്ങി ലൈസൻസില്ലാതെ സംരംഭം തുടങ്ങി മൂന്നുവർഷത്തിനകമോ ഈ കാലാവധി തീർന്നു ആറുമാസത്തിനുള്ളിലോ ലൈസൻസുകൾ നേടിയാൽ മതി.

ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ നോഡൽ ഏജൻസിക്ക് സംരകൻ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം.

അപേക്ഷകർ സംരംഭം സംബന്ധിച്ച സാക്ഷ്യപത്രം പൂരിപ്പിച്ചു നൽകണം.

സാക്ഷി പത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ 5 ലക്ഷം വരെ പിഴ ഈടാക്കും.

സാക്ഷ്യപത്രത്തിൻറെ പിൻബലത്തിൽ 10 കോടിവരെ മൂല്യമുള്ള സൂക്ഷ്മചെറുകിട വ്യവസായങ്ങൾക്കാണ് അനുമതി.

ഭക്ഷ്യ സുരക്ഷ നിയമം, ജിഎസ്ടി, അളവ് തൂക്ക നിയമങ്ങൾ, ഐഎസ്ഐ സർട്ടിഫിക്കറ്റുകൾ എന്നിവ ആവശ്യമാണ്.

ജില്ലാ നോഡൽ ഏജൻസിക്ക് അപേക്ഷ സമർപ്പിച്ചത്തിൻറെ രസീത് കൈപ്പറ്റിയതിന് ശേഷം ഉടൻ സംരംഭങ്ങൾ ആരംഭിക്കാം.

ജില്ലാ നോഡൽ ഏജൻസി സംരംഭകൻറെ അപേക്ഷ നിരസിച്ചാൽ സംസ്ഥാന ഏകജാലക ക്ലിയറൻസ് വഴി 30 ദിവസത്തിനുള്ളിൽ വസ്തുതകൾ ബോധ്യപ്പെടുത്തുന്നത് അനുമതി നേടാം.

Directorate of Industries & Commerce

Vikas Bhavan P.O

Thiruvananthapuram

Kerala 695033

Phone No: +91- 471-2302774

E-Mail: industriesdirectorate@gmail.com


Chief Executive Officer

Kerala Bureau of Industrial Promotion 2,

Vidhya Nagar

Opp.Police Ground

Thycaud P.O

Thiruvananthapuram - 695014

Phone: 91 - 471 - 2321882

E-Mail:kbip@keralaindustry.org

വിശദവിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഇത്തരം വാർത്തകൾക്കുമായി... #വെബ്സൈറ്റ്@ www.areklm.com #മൊബൈൽ & #ബിസനസ്_വാട്സാപ്പ്@ 00917907048573 #ഇ_മെയിൽ@ areklm0076@gmail.com