top of page
  • Writer's pictureARE

പ്രധാൻ മന്ത്രി കിസാൻ വികാസ് പത്ര (KVP )

കർഷകർക്കായി കേന്ദ്ര സർക്കാരിൻറെ ഒറ്റ തവണ നിക്ഷേപ പദ്ധതി പ്രധാൻ മന്ത്രി കിസാൻ വികാസ് പത്ര (KVP ) ഇന്ത്യ ഗവണ്‍മെന്റ് നടപ്പാക്കുന്ന ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര (കെവിപി). രാജ്യത്തെ മുഴുവന്‍ തപാല്‍ ഓഫീസുകളിലൂടെയും പ്രമുഖ ബാങ്കുകളിലൂടെയും നടപ്പാക്കുന്ന ഈ പദ്ധതിയുടെ കാലാവധി ഒമ്പത് വര്‍ഷവും പത്ത് മാസവുമാണ്. നിശ്ചിത കാലാവധിയ്ക്ക് ശേഷം നിക്ഷേപകന് തുകയുടെ ഇരട്ടി ലഭിക്കുന്നു.

1,000 രൂപയാണ് മിനിമം നിക്ഷേപ തുക. എന്നാല്‍, പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. കര്‍ഷകരില്‍ ദീര്‍ഘകാല സമ്പാദ്യശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് കിസാന്‍ വികാസ് പത്ര.


രാജ്യത്തെ മുഴുവന്‍ തപാല്‍ ഓഫീസുകളിലൂടെയും പ്രമുഖ ബാങ്കുകളിലൂടെയും നടപ്പാക്കുന്ന ഈ പദ്ധതിയിൽ ഒറ്റത്തവണയേ നിക്ഷേപിയ്ക്കാനാകൂ. പോസ്റ്റ് ഓഫീസ് സർട്ടിഫിക്കറ്റ് പദ്ധതിയാണ് കിസാൻ വികാസ് പത്ര. ഒൻപത് വർഷവും 10 മാസവും പദ്ധതിയിൽ ഉള്ള പദ്ധതിയിലെ നിക്ഷേപം പൂർത്തിയായ ശേഷം ഇരട്ടിയായി നിക്ഷേപ തുക തിരികെ ലഭിയ്ക്കും എന്നതാണ് പ്രധാന ആകർഷണം.

കർഷകർക്കായുള്ള പദ്ധതിയായി ആയിരുന്നു തുടക്കം എങ്കിലും 2019-ൽ ഇത് പരിഷ്കരിച്ചിരുന്നു. രണ്ടര വർഷത്തിന് ശേഷം തുക പിൻവലിയ്ക്കാം. 2014 -ല്‍ 50,000 രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് ഗവണ്‍മെന്റ് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. കള്ളപ്പണം തടയുന്നതിനായിരുന്നു ഇത്.

പത്ത് ലക്ഷം രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് നിങ്ങളുടെ വരുമാന രേഖകള്‍ (സാലറി സ്‌ലിപ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഐടിആര്‍ പേപ്പര്‍) ഹാജരാക്കേണ്ടതുണ്ട്. വളരെ കുറഞ്ഞ റിസ്‌കില്‍ ദീര്‍ഘകാല നിക്ഷേപം നടത്താമെന്നുള്ളതാണ് കിസാന്‍ വികാസ് പത്രയുടെ പ്രത്യേകത. അക്കൗണ്ട് ഉടമയുടെ തിരിച്ചറയില്‍ രേഖയായി ആധാറും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അര്‍ഹരായ നിക്ഷേപകര്‍

18 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമെ കിസാന്‍ വികാസ് പത്ര പദ്ധതിയില്‍ നിക്ഷേപകരാവാന്‍ സാധിക്കൂ.

ഹിന്ദു അവിഭക്ത കുടുംബത്തിനും (എച്ച്‌യുഎഫ്), പ്രവാസികള്‍ക്കും (എന്‍ആര്‍ഐ) ഒഴികെയുള്ള ട്രസ്റ്റുകള്‍ക്ക് മാത്രമെ പദ്ധതിയുടെ ഭാഗമാവാന്‍ അര്‍ഹതയുള്ളു.

1,000, 5,000, 10,000, 50,000 എന്നിങ്ങനെയുള്ള തുകകളിലാവും കെവിപി പദ്ധതിയിലെ നിക്ഷേപ രീതി.

കിസാൻ വികാസ് പത്ര സർട്ടിഫിക്കറ്റുകൾ ഇഷ്യു ചെയ്ത തീയതി മുതൽ രണ്ടര വർഷത്തിന് ശേഷമോ 30 മാസത്തിന് ശേഷമോ തുക പിൻവലിക്കാവുന്നതാണ്. 30 മാസത്തിനു ശേഷം നിക്ഷേപ തുക പിൻ‌വലിക്കുകയാണെങ്കിൽ, നിക്ഷേപിക്കുന്ന ഓരോ 1,000 രൂപയ്ക്കും അക്കൗണ്ട് ഉടമയ്ക്ക് 1,173 രൂപ ലഭിക്കും. 3 വർഷത്തിനുശേഷമാണ് തുക പിൻവലിക്കുന്നതെങ്കിൽ 1,211 രൂപ ലഭിക്കും. നിക്ഷേപത്തിൻറെ ഇരട്ടിപ്പാണ് പ്രധാന ആകർഷണം

നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ 5,000 രൂപയാണ് നിങ്ങളുടെ നിക്ഷേപം എങ്കിൽ തുക 10,000 രൂപയായി തിരികെ ലഭിയ്ക്കും എന്നതാണ് സവിശേഷത.

ലോൺ എടുക്കന്നതിനുള്ള ഈട് എന്ന നിലയിലും കെവിപി സർട്ടിഫിയ്ക്കറ്റ് ഉപയോഗിക്കാം.

നിക്ഷപത്തിന് രണ്ടര വർഷം ലോക്ക് ഇൻ പീരീഡ് ഉണ്ട്. ഈ കാലയളവിൽ നിക്ഷേപം പിൻവലിയ്ക്കാൻ ആകില്ല. നിക്ഷേപം നിശ്ചിത കാലാവധി പൂർത്തിയാക്കാതെ പിൻവലിച്ചാൽ അതിന് ആനുപാതികമായി മാത്രമേ അധിക തുക ലഭിയ്ക്കൂ. നിക്ഷേപം ഇരട്ടിയാകില്ല


1000 രൂപ മുതൽ എത്ര തുക വേണമെങ്കിലും നിക്ഷേ​പിയ്ക്കാം 1,000 രൂപയാണ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപ തുക. ഉയർന്ന നിക്ഷേപ തുകയ്ക്ക് പരിധിയില്ല.


18 വയസിനു മുകളിൽ പ്രായമുള്ള ആർക്കും പദ്ധതിയിൽ അംഗമാകാനാകും. ബാങ്ക് ശാഖകൾ വഴിയും പദ്ധതിയിൽ അംഗമാകാം. ഉയർന്ന തുകയുടെ നിക്ഷേപം ആണ് ലക്ഷ്യം ഇടുന്നതെങ്കിൽ പോസ്റ്റ് ഓഫീസ് ഹെഡ് ഓഫീസുകളെ സമീപിയ്ക്കാം.



കെവിപി സർട്ടിഫിക്കറ്റ് ഒരു പോസ്റ്റ് ഓഫീസിൽ ആരംഭിച്ച് മറ്റൊരു പോസ്റ്റോഫീസിലേക്ക് മാറ്റാൻ കഴിയും. കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കാനുള്ള നടപടികളും ആവശ്യമായ രേഖകളും താഴെ സൂചിപ്പിച്ചതുപോലെ കിസാൻ വികാസ് പത്രയിൽ നിക്ഷേപം ലളിതമാണ്.

ഘട്ടം 1: അപേക്ഷാ ഫോം, ഫോം എ, ശേഖരിച്ച് ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക. ഘട്ടം 2: ശരിയായി പൂരിപ്പിച്ച ഫോം പോസ്റ്റോഫീസിലോ ബാങ്കിലോ സമർപ്പിക്കുക.

ഘട്ടം 3: കെ‌വി‌പിയിലെ നിക്ഷേപം ഒരു ഏജൻറ് വഴിയാണെങ്കിൽ, ഏജൻറ് ഫോം A1 പൂരിപ്പിക്കണം.

നിങ്ങൾക്ക് ഈ ഫോമുകൾ ഓൺലൈനിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും. ബന്ധപ്പെട്ട വാർത്തകൾ പിഎം കിസാൻ പദ്ധതി പ്രകാരം അപേക്ഷ നൽകിയ കർഷകർക്ക് അവരുടെ അപേക്ഷയുടെ സ്റ്റാറ്റസ് മൊബൈൽ വഴി അറിയാൻ കഴിയും പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതി ഇനി മുതൽ അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ കൊടുക്കാം.

ഘട്ടം 4: നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ‌വൈ‌സി) പ്രക്രിയ നിർബന്ധമാണ്, കൂടാതെ നിങ്ങൾ ഐഡിയും വിലാസ പ്രൂഫ് കോപ്പിയും (പാൻ, ആധാർ, വോട്ടർ ഐഡി, ഡ്രൈവർ ലൈസൻസ് അല്ലെങ്കിൽ പാസ്‌പോർട്ട്) സമർപ്പിക്കേണ്ടതുണ്ട്.

ഘട്ടം 5: രേഖകൾ പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, നിങ്ങൾ നിക്ഷേപം നടത്തണം. പണം, പ്രാദേശികമായി നടപ്പിലാക്കിയ ചെക്ക്, പേ ഓർഡർ, പോസ്റ്റ് മാസ്റ്ററിന് അനുകൂലമായി വരച്ച ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ വഴി പണമടയ്ക്കാം.

ഘട്ടം 6: ചെക്ക്, പേ ഓർഡർ അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ വഴി പണമടച്ചില്ലെങ്കിൽ നിങ്ങൾക്ക് ഉടൻ തന്നെ ഒരു കെവിപി സർട്ടിഫിക്കറ്റ് ലഭിക്കും. മെച്യൂരിറ്റി സമയത്ത് ഇത് സമർപ്പിക്കേണ്ടതിനാൽ ഇത് സുരക്ഷിതമായി സൂക്ഷിക്കുക. നിങ്ങൾക്ക് ഇമെയിൽ വഴി സർട്ടിഫിക്കറ്റ് അയയ്ക്കാനും അവരോട് അഭ്യർത്ഥിക്കാം.


ചുരുക്കത്തിൽ, കിസാൻ വികാസ് പത്ര നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു മൂല്യവത്തായ നിക്ഷേപമാണെന്ന് തോന്നുന്നുവെങ്കിൽ, ഉടനടി നിക്ഷേപിക്കുക. തുറക്കാനും നിയന്ത്രിക്കാനും ഇത് എളുപ്പമാണ്. നിങ്ങൾ ചെയ്യേണ്ടത് തുക തയ്യാറാക്കി അടുത്തുള്ള പോസ്റ്റോഫീസിലേക്ക് ഒരു സന്ദർശനം നടത്തുക എന്നതാണ്.

177 views0 comments
Post: Blog2_Post
bottom of page