top of page
  • ARE

നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസി മലയാളികൾക്ക് കൊച്ചി മെട്രോ സ്റ്റേഷനിൽ ജോലി നേടാം

Updated: Jul 11, 2021


വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ഇനി കൊച്ചിന്‍ മെട്രോയുടെ ഭാ​ഗമാകാം. കൊച്ചിന്‍ മെട്രോയും നോര്‍ക്കാ റൂട്സുമായി ചേര്‍ന്ന് വിദേശ മലയാളികള്‍ക്ക് നിക്ഷേപ സാധ്യതയൊരുക്കുന്ന പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. മെട്രോ സ്റ്റേഷനുമായി ബന്ധപ്പെട്ട നിക്ഷേപ സാധ്യതകളാണ് പ്രവാസികൾക്ക് ലഭിക്കുക.


ബിസിനസ് തുടങ്ങാം...

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ സൂപ്പര്‍മാര്‍ക്കറ്റ്, കോഫീ ഷോപ്പ്, ഐസ്ക്രീം പാര്‍ലര്‍, മറ്റ് കടകൾ തുടങ്ങിയവ ഉള്‍പ്പെടെയുള്ള സംരഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അവസരമാണ് പ്രവാസികള്‍ക്ക് ലഭിക്കുന്നത്. നോര്‍ക്കാ റൂട്സുമായി കൊച്ചിന്‍ മെട്രോ റെയില്‍ കോര്‍പ്പറേഷനുണ്ടാക്കിയ ധാരണ പ്രകാരം നോര്‍ക്കാ റൂട്സ് വഴി അപേക്ഷ നല്‍കുന്ന പ്രവാസികള്‍ക്ക് 25 ശതമാനം ഇളവോട് കൂടിയാണ് മെട്രോ സ്റ്റേഷനുകളിലെ കെട്ടിടങ്ങൾ വാടകയ്ക്ക് ലഭിക്കുക.


നിലവിലെ അവസരങ്ങൾ...

30 ചതുരശ്ര അടി മുതൽ 5,000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾ വാടകയ്ക്ക് ലഭ്യമാണ്. നിലവിൽ ആലുവ മുതൽ എം.ജി റോഡ് വരെയുള്ള വിവിധ സ്റ്റേഷനുകളിൽ ഇത്തരത്തിലുള്ള 15 കെട്ടിടങ്ങൾ വാടകയ്ക്ക് ലഭ്യമാണ്. കൊച്ചി മെട്രോയുടെ രണ്ടും മൂന്നും ഘട്ട നി‌‍ർമ്മാണ പ്രവർത്തനങ്ങൾ കൂടി പൂർത്തിയാകുന്നതോടെ നിരവധി തൊഴിലവസരങ്ങളും ബിസിനസ് അവസരങ്ങളും വർദ്ധിക്കും.


പ്രവാസികൾ ബന്ധപ്പെടേണ്ടത് എവിടെ???

ഏഴു മുതല്‍ പത്ത് വര്‍ഷത്തേക്കാണ് കെട്ടിടങ്ങളുടെ വാടക കരാര്‍ കാലാവധി. താല്‍പര്യമുള്ള പ്രവാസികള്‍ നോര്‍ക്കാ റൂട്സിന്‍റെ ബിസിനസ് ഫെസിലിറ്റേഷന്‍ വിഭാഗവുമായി ബന്ധപ്പെടണമെന്ന് നോര്‍ക്കാ റൂട്സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. ഇതിനായി nfbc.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലൂടെയോ 9136944492 എന്ന വാട്സ്ആപ്പ് നമ്പരിലൂടെയോ 0471-2770534 എന്ന ഫോൺ നമ്പരിലൂടെയോ ബന്ധപ്പെടാം.


കൊച്ചി മെട്രോ വികസന പാതയിൽ പ്രതിമാസം 45,000 നും 50,000 നും ഇടയിലാണ് കൊച്ചി മെട്രോയുടെ റൈ‍ഡർഷിപ്പ്. ഭാവിയിൽ ഇത് 80000നും 90000നും ഇടയിൽ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മൂന്ന് വർഷത്തിനുള്ളിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ മെട്രോയിൽ നടക്കുമെന്നും ഇതോടെ കൂടുതൽ പ്രവാസികൾക്ക് നിക്ഷേപം നടത്താൻ അവസരമൊരുങ്ങുമെന്നും നോര്‍ക്കാ റൂട്സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി വ്യക്തമാക്കി. പ്രവാസികൾക്ക് ലഭിക്കുന്ന ഒരു മികച്ച നിക്ഷേപ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു


സംരംഭകർക്ക് പരീശീലനം നൽകും...

നോര്‍ക്ക പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപാര്‍ട്മെന്‍റ് പ്രൊജക്റ്റ് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍റ്സ് പദ്ധതി വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി പദ്ധതിക്കു കീഴില്‍ രജിസറ്റര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് പരിശീലനവും നൽകും. വിവിധ ജില്ലകളിലാകും സംരഭകത്വ പരിശീലനം നല്‍കുകയെന്നും അധികൃതര്‍ അറിയിച്ചു.


ARE (ആംസ് ഫോർ റൂറൽ ആന്റർപ്രണേഴ്‌സ്); ഈ പേരിനെ അന്വർത്ഥമാക്കും വിധമുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ അനന്തമായ സാധ്യതകൾ ജനന്മയ്കായി വിനിയോഗിക്കുക. ചെറുതും വലുതുമായ കാർഷിക-കാർഷികേതര-വ്യാവസായിക സംരംഭങ്ങൾ തുടങ്ങുന്നതിന് സഹായകമാകുന്ന വിവരങ്ങൾ, മാർഗ്ഗനിര്ദേശങ്ങൾ എന്നിവ സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടും നൽകുക വഴി ജനങ്ങളിൽ ആത്മവിശ്വാസം ഉണർത്തുക; ആവശ്യമായവർ ബന്ധപ്പെടുന്ന പക്ഷം വിദഗ്ദ്ധരുടെ സഹായത്താൽ ആവശ്യമായ രേഖകൾ അഥവാ നടപടി ക്രമങ്ങൾ (വിശദമായ പദ്ധതി റിപ്പോർട്ട്, പ്രതീക്ഷിത ബാലൻസ് ഷീറ്റ്) പൂർത്തിയാകാനുതകും വിധത്തിൽ അടിയന്തിര സഹായങ്ങൾ ചെയ്യുക; സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കാവശ്യമായ പദ്ധതി വിശദീകരണ രേഖകൾ നിർമിച്ചു നൽകുക തുടങ്ങി ഗ്രാമീണ-നഗര പ്രദേശങ്ങളുടെ വികസനം എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് ARE പ്രവർത്തിച്ചു വരുന്നത്. എൻ.ജി.ഒ., സന്നദ്ധ സംഘടനകൾ തുടങ്ങി കേന്ദ്ര-സംസഥാന സർക്കാരുകളുടെ പദ്ധതി നിർവഹണം (Projects of Community Radio Station, Dpt. of Science& Technology, DSIR, SEED etc.) ലക്ഷ്യമിടുന്ന ഏവർക്കും നടപടിക്രമങ്ങൾ (Survey, Project Proposal Management) പൂർത്തിയാക്കാൻ ARE സേവനം നൽകി വരുന്നു. കൊല്ലം കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ARE ലാഭേച്ഛയെക്കാൾ വ്യാവസായിക സംരംഭങ്ങളിലൂടെയുള്ള പ്രാദേശിക വികസനമാണ് ലക്ഷ്യമിടുന്നത്.


സ്വയം തൊഴിൽ സംരംഭങ്ങൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികൾ രൂപികരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. മുദ്ര യോജന പദ്ധതി, പി.എം.ഇ.ജി.പി., എൻ.ഡി.പി.ആർ.ഈ.എം. (പ്രവാസി പുരനരധിവാസ പദ്ധതി) തുടങ്ങിയ പദ്ധതികളിലൂടെ ജാമ്യേതര, സബ്‌സിഡികൾ തുടങ്ങി ഇളവുകളിലൂടെ പുതിയ തൊഴിൽ സംരഭങ്ങൾ തുടങ്ങുന്നതിനും നിലവിൽ ഉള്ളവയുടെ നിലവാരം ഉയർത്തുന്നതിനും വായ്പകൾ അനുവദിക്കുന്നു. ഓവർ ഡ്രാഫ്റ്റ് (OD) തുടങ്ങിയ ഇത്തരം ബിസിനസ് വായ്പകൾ ലഭിക്കുന്നതിനായി സമര്പ്പിക്കേണ്ട വിശദമായ പദ്ധതി റിപ്പോർട്ട് (DPR-Detailed Project Report), പ്രതീക്ഷിത ബാലൻസ് ഷീറ്റ് (Business Proposal) തുടങ്ങിയവയ്ക്കും പദ്ധതി വിശദാംശങ്ങളുടെ വിവരങ്ങൾക്കും ബന്ധപ്പെടുക.


DETAILED PROJECT REPORT AND BUSINESS PROPOSAL FOR BANK LOANS RELATED BUSINESS ENTREPRENEURSHIP DEVELOPMENT PLEASE CONTACT….


Project Manager

ARE (Arms for Rural Entrepreneurs)

Karunagappally, Kollam-690544

Mail: areklm0076@gmail.com, TEL: +917907048573

UDYAM-KL-06-0000419, Reg. No: SH020500060479


Web: https://areklm.com/

Link: www.areklm.org https://www.facebook.com/kollam.kerala.917907048573/

26 views0 comments
Post: Blog2_Post
bottom of page