top of page
  • Writer's pictureARE

നവജീവൻ വായ്പാ പദ്ധതി


മുതിർന്ന പൗരന്മാർക്ക് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഏറ്റവും വലിയ വായ്പ പദ്ധതിയാണിത്..


മുതിർന്ന പൗരൻമാർക്ക് ഒരു സംരംഭം തുടങ്ങുന്നതിന് ആവശ്യമായ സഹായം ചെയ്യുക എന്നതാണു നവജീവൻ പദ്ധതിയുടെ ലക്ഷ്യം.


എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേനയാണ് നവജീവൻ വായ്പാ പദ്ധതിക്ക് വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിച്ച് വരുന്നത്.


വായ്പ സഹായമായി അമ്പതിനായിരം രൂപ ലഭ്യമാകുന്നതോടൊപ്പം 25% സബ്സിഡി തുകയായി ലഭിക്കുകയും ചെയ്യുന്നു.

12,500 രൂപ വരെയാണ് നിലവിൽ സബ്സിഡി ആയി ലഭിക്കുന്നത്.


വിവിധ തരത്തിലുള്ള ബാങ്കിംഗ് സ്ഥാപനങ്ങൾ വഴി ഇഷ്ടമുള്ള സംരംഭങ്ങൾ തുടങ്ങുവാൻ വേണ്ട വായ്പകൾ ലഭ്യമാക്കി തരുന്നു.


50 വയസ്സു മുതൽ 65 വയസ്സ് വരെയുള്ള ആളുകൾക്കാണ് ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസരം ലഭിച്ചിരിക്കുന്നത്.

സ്ത്രീകൾ വിധവകൾ ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണനയും ഉണ്ട്.


വാർഷിക വരുമാനം എന്നുപറയുന്നത് ഒരു ലക്ഷം രൂപയോ അതിനുതാഴെയോ ആയിരിക്കണം.

ഏറ്റവും അടുത്തുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നിന്നും കൂടുതൽ വിശദ്ധ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും സാധിക്കുന്നതാണ്.


വളരെ വേഗത്തിൽ തന്നെ ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കുന്ന ആളുകളുടെ അപേക്ഷ സ്വീകരിക്കുകയും വായ്പ അനുവദിച്ചു നൽകുവാനുള്ള നടപടികളെടുക്കുകയും ചെയ്യുന്നതാണ്.


എംപ്ലോയ്മെന്റ് കാർഡുകളില്ലാത്ത ആളുകളെ സംബന്ധിച്ച് വളരെ വേഗത്തിൽ തന്നെ കാർഡുകൾ എടുത്തതിനുശേഷം ഇത്തരത്തിലുള്ള വായ്പക്ക് വേണ്ടി അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.


ദേശസാൽകൃത ബാങ്കുകൾ, കേരള ബാങ്ക്, സംസ്ഥാന ജില്ലാ- സഹകരണ ബാങ്ക്, കെ.എസ്.എഫ്.ഇ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ വഴി വായ്പ ലഭിക്കുന്നതാണ്.


അപേക്ഷഫോംhttps://employment.kerala.gov.in/ ൽനിന്നുംഡൌൺലോഡ് ചെയ്യാം.


വിശദവിവരങ്ങൾക്ക് ബന്ധപ്പെടാം.... മൊബൈൽ/ ബിസിനസ്സ് വാട്സാപ്പ്@ +917907048573

ഇമെയിൽ- areklm0076@gmail.com

വെബ്സൈറ്റ്@ www.areklm.com

Post: Blog2_Post
bottom of page