• ARE

ക്ഷീര മേഖലയിലേയ്ക്ക് കടക്കുന്നവർക്കുള്ള സർക്കാർ സഹായങ്ങൾ

Updated: Jul 11, 2021


കാലിത്തൊഴുത്ത് നിർമ്മിക്കാൻ, കറവ യന്ത്രം വാങ്ങാൻ, തൊഴുത്ത് ആധുനികവത്കരിക്കാൻ, രണ്ട് പശു യൂണിറ്റ്, 5 പശു യൂണിറ്റ്, 10 പശു യൂണിറ്റ് എന്നിങ്ങനെ നിരവധി പദ്ധതികൾ.


ഗോധനം (സങ്കരയിനം)

സഹായം: 33000 രൂപ

അർഹത: പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന. വനിതകൾക്കും പിന്നാക്ക വിഭാഗക്കാർക്കും മുൻഗണന.

ചെയ്യേണ്ടത്: നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസന യൂണിറ്റ് ഓഫിസിൽ നേരിട്ട് നൽകണം.


കാലിത്തൊഴുത്ത് നിർമാണം

സഹായം: 50,000 രൂപ

അർഹത: തൊഴുത്ത് പൂർണമായും നശിച്ചു പോയവർക്കും പുതിയ തൊഴുത്ത് നിർമിക്കുന്നവർക്കും.


കറവയന്ത്രം

സഹായം: 25000 രൂപ

അർഹത: അഞ്ചോ അതിൽ കൂടുതലോ ഉരുക്കളെ വളർത്തുന്ന ക്ഷീരകർഷകർക്കു മുൻഗണന.


അവശ്യാധിഷ്ഠിത ധനസഹായം

സഹായം: ആകെ ചെലവഴിക്കുന്ന തുകയുടെ 50 ശതമാനം സബ്സിഡി. പരമാവധി തുക 50,000 രൂപ.

അർഹത: ഡെയറിഫാം ആധുനികവൽക്കരിക്കുന്ന കർഷകർക്ക് മുൻഗണന.


ഗോധനം (തനത് ഇനം)

സഹായം: 35000


രണ്ട് പശു യൂണിറ്റ്

സഹായം : 66000 രൂപ


5 പശു യൂണിറ്റ്

അർഹത: 25 സെന്റിൽ കുറയാത്ത സ്ഥലത്ത് തീറ്റപ്പുൽക്കൃഷി ചെയ്യാൻ സ്ഥലസൗകര്യമുള്ളവരായിരിക്കണം.


10 പശു യൂണിറ്റ്

സഹായം: 3,66,000

അർഹത: 50 സെന്റിൽ കുറയാത്ത സ്ഥലത്ത് തീറ്റപ്പുൽക്കൃഷി നടത്താൻ സ്ഥല സൗകര്യമുള്ളവരായിരിക്കണം.


5 കിടാരി യൂണിറ്റ്

സഹായം : 98,800 രൂപ


10 കിടാരി യൂണിറ്റ്

സഹായം: 1,96,400 രൂപ

ക്ഷീരകൃഷിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ പരിധിയിലുള്ള ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ് ഓഫിസുമായി ബന്ധപ്പെടണം.

വിശദവിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഇത്തരം വാർത്തകൾക്കുമായി... #വെബ്സൈറ്റ്@ www.areklm.com #മൊബൈൽ & #ബിസനസ്_വാട്സാപ്പ്@ 00917907048573 #ഇ_മെയിൽ@ areklm0076@gmail.com