top of page
  • Writer's pictureARE

കൃഷിഭവനിൽ നിന്ന് ലഭിക്കുന്ന സബ്സിഡികൾ

Updated: May 18, 2021


കൃഷിവകുപ്പുമുഖേന സംസ്ഥാനസർക്കാരിന്റെയും കേന്ദ്രത്തിന്റെയും കാർഷിക സബ്സിഡികൾക്ക് അപേക്ഷ സ്വീകരിക്കുകയും അവ കർഷകന് നേടിക്കൊടുക്കുകയും ചെയ്യുന്നു.


തദ്ദേശഭരണവകുപ്പിന്റെ കീഴിൽ സബ്സിഡിനിരക്കിൽ തെങ്ങിന് വളം, തെങ്ങ് കൂമ്പ്ചീയലിന് വെട്ടിമാറ്റിനടാൻ 75 ശതമാനം സബ്സിഡി,

പമ്പ്സെറ്റ്, വീഡ്കട്ടർ എന്നിവയുടെ വിതരണത്തിന് സബ്സിഡി,

വാഴകൃഷി ഒരു കന്നിന് 10 രൂപ അമ്പത് പൈസ സബ്സിഡി,

സബ്സിഡി നിരക്കിൽ കുമ്മായം, വിവിധയിനം വളങ്ങൾ, തൈകൾ, തെങ്ങിൻതൈ എന്നിങ്ങനെയും കൃഷി ഭവനുകളിൽ നിന്നും സഹായങ്ങൾ ചെയ്തുവരുന്നു.


കുറഞ്ഞത് 30 സെന്റ് സ്ഥലത്ത് കിണറും പമ്പ്ഹൗസും ഉണ്ടെങ്കിൽ ജലസേചനത്തിന് സൗജന്യ വൈദ്യുതി കണക്ഷന് അപേക്ഷ, നിർദ്ദിഷ്ട ഫോറത്തിൽ പമ്പ്സെറ്റ് സ്ഥാപിച്ച സ്ഥലത്തിന്റെ നികുതി അടച്ച രശീതിയും ഹാജരാക്കണം.


കേന്ദ്രസർക്കാർ പദ്ധതിപ്രകാരം കുഴൽക്കിണർ കുഴിക്കാൻ പരമാവധി 25,000 രൂപവരെയുള്ള സഹായം,

കുളം നവീകരണത്തിന് 15,000 രൂപ,

കുളം കുഴിക്കാൻ ക്യൂബിക് മീറ്ററിന് 62.50 രൂപവീതം സഹായം.

പമ്പ് സെറ്റ് അനുവദിക്കാൻ ബ്ലോക്ക് തലത്തിൽ ലക്ഷങ്ങളുടെ സഹായം എന്നിവയും ലഭ്യമാക്കുക കൃഷിഭവൻ മുഖാന്തരമാണ്.


പച്ചക്കറിക്കൃഷിക്ക് കൂലിച്ചെലവ്,

പച്ചക്കറിത്തൈകൾ,

വിത്തുവിതരണം,

സ്കൂളുകൾക്ക് പച്ചക്കറിവിത്തുവിതരണം,

സ്കൂൾ കൃഷിയിടത്തിന് പത്തു സെന്റിന് 5000 രൂപ സഹായം,

തരിശുനില പച്ചക്കറി കൃഷിക്ക് ഹെക്ടറിന് കൃഷിക്കാർക്ക് 25,000,

സ്ഥലമുടമയ്ക്ക് 5000 രൂപ എന്നിങ്ങനെ സഹായം,

ഹൈബ്രിഡ് വിത്തുപയോഗിച്ചുള്ള കൃഷിക്ക് ഹെക്ടറിന് 20,000 രൂപ,

ടിഷ്യുകൾച്ചർ വാഴയ്ക്ക് ഹെക്ടറിന് 37,500 രൂപ സഹായം,

തരിശുനില നെൽക്കൃഷിക്ക് ഹെക്ടറിന് 25,000 രൂപ,

പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്ടപരിഹാരം(രണ്ടു കോപ്പി അപേക്ഷയും കർഷകന്റെ പേരുള്ള റേഷൻ കാർഡും നികുതി അടച്ച രശീതിയും സഹിതം നഷ്ടം സംഭവിച്ച് പത്തുദിവസത്തിനകം അപേക്ഷിക്കണം.


നെൽക്കൃഷിക്ക് ചുരുങ്ങിയത് പത്തുശതമാനമെങ്കിലുംനാശം സംഭവിച്ചിരിക്കണം.


സംസ്ഥാന, കേന്ദ്രസർക്കാരുകളുടെ വിള ഇൻഷുറൻസ് അപേക്ഷ സ്വീകരിക്കൽ, (നിർദ്ദിഷ്ട ഫോറത്തിൽ രണ്ട് കോപ്പി അപേക്ഷ നികുതി രശീതി, മുൻ വർഷത്തെ പെർമിറ്റ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്).

ഫസൽ ഭീമയോജനപ്രകാരമുള്ള അപേക്ഷകൾ സ്വീകരിക്കൽ

പ്രീമിയം വാങ്ങൽ,

കർഷക്സമ്മാൻ അപേക്ഷ സ്വീകരിക്കൽ,

കർഷകരക്ഷ ഇൻഷുറൻസിന് അപേക്ഷസ്വീകരിക്കൽ,

പ്രാദേശിക കർഷകസമിതികളും തദ്ദേശ സഥാപനങ്ങളുമായിച്ചേർന്ന് അവയിൽ നടപടി സ്വീകരിക്കൽ,

അന്വേഷിച്ച് റിപ്പോർട്ട് നൽകൽ

മണ്ണെണ്ണ പെർമിറ്റിനുള്ള അപേക്ഷ സ്വീകരിക്കൽ,

ശുപാർശ ചെയ്യൽ,

കൃഷിയാവശ്യത്തിന് സൗജന്യവൈദ്യുതി കണക്ഷനുള്ള അപേക്ഷ തീരുമാനമാക്കൽ എന്നിവയെല്ലാം കൃഷിഭവന്റെ ചുമതലയാണ്.


വിവിധ കാർഷിക പ്രക്രിയകളിൽ പരിശീലനം സംഘടിപ്പിക്കൽ,

കൃഷിയിടം സന്ദർശിച്ച് കൃഷികൾക്ക് വേണ്ട ഉപദേശങ്ങൾ,

നിർദേശങ്ങൾ എന്നിവ നൽകൽ,

വിളകളുടെ പരിപാലനരീതികൾ,

രോഗബാധ നിയന്ത്രണമാർഗങ്ങളുടെ ശുപാർശ,

വിവിധകീടനാശിനികൾ,

രാസവളങ്ങൾ എന്നിവ പ്രയോഗിക്കാനുള്ള നിർദേശങ്ങൾ എന്നിവയും സംസ്ഥാന കൃഷിവകുപ്പ് നൽകിവരുന്ന സേവനങ്ങളിൽപ്പെടുന്നു.


ലൈസൻസ് പെൻഷനുകൾ കൂടാതെ രാസവളം, കീടനാശിനി എന്നിവ സൂക്ഷിക്കാനും വിൽപ്പന നടത്താനും ലൈസൻസ് നൽകലും പുതുക്കലും കാർഷികോപകരണങ്ങൾ വാടകയ്ക്ക് നൽകൽ, എന്നിവ,

കർഷകപെൻഷൻ എന്നിവയുടെ അപേക്ഷകൾ,

നെല്ല്, കൊപ്ര, നാളികേര സംഭരണത്തിനുള്ള സർട്ടിഫിക്കറ്റ്,

കർഷകർക്ക് പച്ചക്കറിക്കൃഷി, മറ്റുകൃഷികൾ എന്നിവയിൽ പരിശീലനം നിർദേശം എന്നിവ നൽകൽ എന്നിങ്ങനെയുള്ള സേവനങ്ങളും സംസ്ഥാന കൃഷിഭവൻ നൽകിവരുന്നു.


ഭൂമി തരംമാറ്റാനുള്ള അന്വേഷണവും തീർപ്പാക്കലും ഡേറ്റാ ബാങ്ക് തയ്യാറാക്കലും ഇപ്പോൾ സംസ്ഥാനകൃഷിവകുപ്പിന്റെ ചുമതലയിലാണ്


വിത്തും തൈയ്യും ലഭിക്കാൻ ഗ്രാമസഭ പാസാക്കുന്ന പട്ടിക പ്രകാരവും കൃഷിവികസനസമിതിയുടെ ശുപാർശ പ്രകാരവും ഇടവിളകൃഷിക്കായി ഇഞ്ചി, ചേന, ചേമ്പ്, മഞ്ഞൾ എന്നിവയും കൃഷിവകുപ്പു മുഖേന വിവിധ പച്ചക്കറിതൈകൾ, പച്ചറിവിത്ത്, കുറ്റിക്കുരുമുളക്, വള്ളികുരുമുളക് തൈ, വിവിധയിനം വാഴക്കന്നുകൾ, തെങ്ങിൻതൈ, ശീതകാലപച്ചക്കറിതൈകൾ വിതരണം നടത്തുന്നു.


അത്യുത്പാദനശേഷിയുള്ള വിത്തുകളുടെയും നടീൽ വസ്തുക്കളുടെയും വിതരണത്തിനും നമുക്ക് കൃഷിഭവനെ സമീപിക്കാം.


മണ്ണ് പരിശോധന മണ്ണാണ് കൃഷിയുടെ അടിസ്ഥാനം ഫലഭൂയിഷ്ഠമായ മണ്ണിലുള്ള 16 തരം മൂലകങ്ങളും ധാതുക്കളുമാണ് വിളവിനെ മെച്ചപ്പെടുത്തുന്നത്. അതിന്റെ ഏറ്റക്കുറച്ചിലുകൾ മണ്ണിനെ ഊഷരമാക്കും. കൃഷിവകുപ്പിന്റെ നിർദേശപ്രകാരം ശാസ്ത്രീയമായി ശേഖരിച്ച മണ്ണിന്റെ സാമ്പിൾ സഹിതം അപേക്ഷിച്ചാൽ കൃഷിഭവൻ മണ്ണു പരിശോധന നടത്തി ഏത് അംശമാണ് കുറവെന്നു കണ്ടെത്തി വളപ്രയോഗത്തിന് നിർദേശിക്കും. ജില്ലകൾ തോറും സഞ്ചരിക്കുന്ന മണ്ണുപരിശോധനാ ലാബും ഒരുക്കിയിട്ടുണ്ട് അതിന്റെ സേവനവും ഇപ്പോൾ ലഭ്യമാണ്.

വിശദവിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഇത്തരം വാർത്തകൾക്കുമായി..

മൊബൈൽ& ബിസിനസ് വാട്സാപ്പ്@ 00917907048573

ഇ-മെയിൽ# areklm0076@gmail.com

വെബ്സൈറ്റ്@ www.areklm.com

Post: Blog2_Post
bottom of page